Friday, 24 July 2020

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് മരിച്ചത്. ആലുവ കോളനിപ്പടി കാഞ്ഞിരത്തിങ്കല്‍ അബ്ദുല്‍ ഖാദര്‍ ഭായിയുടെ മകനാണ്. ആലുവ പമ്പ് ജംഗ്ഷനില്‍ വ്യാപാരിയായിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതര നിലയില്‍ കഴിയുകയായിരുന്നു. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് ചികിത്സകള്‍ക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതോടെ എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.


SHARE THIS

Author:

0 التعليقات: