Monday, 20 July 2020

സമ്പര്‍ക്കത്തിലൂടെ കോവിഡ്; കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ (വാര്‍ഡ് 18), കുമ്പോല്‍ (വാര്‍ഡ് 1) പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

കുമ്പള: കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ (വാര്‍ഡ് 18), കുമ്പോല്‍ (വാര്‍ഡ് 1) എന്നിവ അടുത്ത ഏഴു ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. ഈ ദിവസങ്ങളില്‍ ഇവിടെ കടകള്‍ ഉള്‍പ്പടെ സ്ഥാപനങ്ങള്‍ അടച്ചിടണം.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ കോവിഡ് നിര്‍വ്യാപനത്തിനുള്ള ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഇവിടെ ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ അനുവദിക്കില്ല. ബസില്‍ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. പ്രദേശം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: