Monday, 20 July 2020

കൊവിഡ്: സംസ്ഥാനത്ത് ഒരു മരണം കൂടി; ആകെ മരണം 43

തൊടുപുഴ: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (69) ആണ് തിങ്കളാഴ്ച ഉച്ചക്ക് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.

ഗൂഢല്ലൂരില്‍ നിന്ന് ഭാര്യക്കും മരുമകള്‍ക്കുമൊപ്പം നാട്ടിലെത്തിയ തങ്കരാജിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഗര്‍ഭിണിയായ മരുമകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.



സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 43 ആയി. ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് തങ്കരാജിന്റെത്.


SHARE THIS

Author:

0 التعليقات: