Wednesday, 22 July 2020

കേരളത്തില്‍ ആയിരം കടന്ന് രോഗികള്‍; ഇന്ന് 1038 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കവിഞ്ഞു. ഇന്ന് 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. 272 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗബാധ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്ത് നിന്നും 109 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ മരിക്കുകയും ചെയ്തു. ഇടുക്കിയിലെ 75 വയസ്സുള്ള നാരായണന്‍ ആണ് ഇന്ന് മരിച്ചത്.



ഇന്ന് പോസിറ്റീവ് ആയവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം 226
കൊല്ലം 133
പത്തനംതിട്ട 49
കോട്ടയം 51
ആലപ്പുഴ 120
ഇടുക്കി 43
എറണാകുളം 92
തൃശൂര്‍ 56
പാലക്കാട് 34
മലപ്പുറം 61
കോഴിക്കോട് 25
വയനാട് 4
കണ്ണൂര്‍ 43
കാസര്‍കോട് 101

നെഗറ്റീവായവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം 9
കൊല്ലം 13
പത്തനംതിട്ട 38
കോട്ടയം 12
ആലപ്പുഴ 19
ഇടുക്കി 1
എറണാകുളം 18
തൃശൂര്‍ 33
പാലക്കാട് 15
മലപ്പുറം 52
കോഴിക്കോട് 14
വയനാട് 4
കാസര്‍കോട് 43

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധനക്കയച്ചു. 1,59,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 9,031 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 8818 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 318644 സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് യച്ചതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വീലിയന്‍സിന്റെ ഭാഗമായി പരിശോധിച്ച 130951 സാംപിളുകളില്‍ 99499 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട് സ്പോട്ടുകളുടെ എണ്ണം 397 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




SHARE THIS

Author:

0 التعليقات: