ആശങ്കയില്‍ കേരളം രോഗികളുടെ എണ്ണം 10,000 കടന്നു

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ലോക വേദികളില്‍ പ്രശംസ നേടിയ കേരളത്തില്‍ രോഗികളുടെ എണ്ണം ഇന്നലെ 10,000 കടന്നു.10,275 രോഗികളില്‍ ചികിത്സയിലുള്ളത് 5,372 പേര്‍, രോഗമുക്തി നേടിയത് 4,864 പേര്‍. ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതു കേരളത്തിലായിരുന്നു. ജനുവരി 30 നു തൃശൂരില്‍. ചൈനയിലെ വുഹാനില്‍ നിന്നു വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു ആദ്യ രോഗി.
മാര്‍ച്ച് ഏഴിനാണ് ഇറ്റലിയില്‍ നിന്ന് വന്ന പത്തനംതിട്ടയലെ മൂന്നംഗ കുടുംബത്തിനും രക്ഷിതാക്കളക്കും കോവിഡ് സ്ഥിരീകരിച്ചത് ഇവര്‍ വിമാനത്താവളത്തില്‍ വിവരം അറിയിച്ചില്ലെന്ന മന്ത്രി കെ.കെ. ശൈലജയുടെ വെളിപ്പെടുത്തലും തുടര്‍ന്ന് നിയമസഭയിലെ കോലാഹലങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു. 

മേയ് 4നാണ് വിദേശത്തു നിന്നു മലയാളികളുടെ മ!!!!!!!ടങ്ങിവരവ് ആരംഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുകൂടി ആരഭിച്ചത്.ഇതര സംസ്ഥആാനങ്ങളില്‍ നിന്ന് കൂടി ആളുകള്‍ എത്തിതുടങ്ങിയതോടെ രോഗികളുടെ എണ്ണം ഉയര്‍ന്നു.ലോക്കഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ അതേ പിന്നെയും വര്‍ധിച്ചു.പുറത്തു നിന്നു വരുന്നവരായിരിക്കും രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍  എന്ന വിലയിരുത്തലാണ് ഇപ്പോള്‍ പാളിയിരക്കുന്നത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവാരാണ് ഇപ്പോള്‍ മുന്നില്‍.ഇന്നലെ മാത്രം 481 പേര്‍. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍