Thursday, 9 July 2020

ആംബുലന്‍സ് ഡ്രൈവറുടെ മുഖത്തിടിച്ച് പ്രവാസി ഓടി

ആലുവ: ഇന്നലെ രാത്രി എട്ടുമണിക്ക് പുളിഞ്ചോടു കവലയില്‍ അരങ്ങേറിയതു നാടകീയ സംഭവങ്ങള്‍.  കോവിഡ് ലക്ഷണങ്ങ
കണ്ടതിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ നിന്നു ഗവ. മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രവാസി
യുവാവ് കാട്ടിയ പരാക്രമങ്ങളാണ് നാടിനെ മുള്‍മുനയിലാക്കിയത്. ദമാമില്‍ നിന്നെത്തിയ ഇയാളെ മെഡിക്കല്‍
കോളജിലേക്കു കൊണ്ടുപോകുന്നതിനിടെ ട്രാഫിക് സിഗ്നലില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതമായി
ഡ്രൈവറുടെ മുഖത്ത് ഇടിച്ചു പരുക്കേല്‍പിക്കുകയായിരുന്നു. തുടര്‍ന്നു വാഹനത്തിന്റെ ചില്ലു തകര്‍ത്ത് വാതില്‍ തുറന്നു പുറത്തേക്കോടി. 


ആക്രമണത്തില്‍ പകച്ചു പോയ ഡ്രൈവറും സഹായിയും വിട്ടില്ല, പിന്നാലെ പാഞ്ഞു. അപ്പോഴേക്കും നാട്ടുകാരും രംഗത്തെത്തി. ഒരു വിധത്തില്‍ യുവാവിനെ പിടികൂടിയെങ്കിലും വീണ്ടും ആക്രമിച്ചു കടന്നു കളയാന്‍ ശ്രമിച്ചു.
ഒരുവിധത്തില്‍ കയ്യും കാലും കയറിട്ടു കെട്ടിയാണ് തിരികെ ആംബുലന്‍സില്‍ കയറ്റിയത്.


SHARE THIS

Author:

0 التعليقات: