നഴ്‌സിന് കൊവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൃക്കരോഗം വിഭാഗം അടച്ചു
കോഴിക്കോട് : നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വൃക്കരോഗം വിഭാഗം അടച്ചു. ഇവിടുത്തെ ഒ പിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ വാര്‍ഡിലുള്ള രോഗികള്‍ തുടരും. ഇവിടെ ചികിത്സയിലുള്ള 16 രോഗികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കും.

വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്. ഈ വിഭാഗത്തിലെ നഴ്‌സിന് രോഗം ബാധിച്ചത് വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്. നഴ്‌സുമായി സമ്പര്‍ക്കമുണ്ടായെന്നു കരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പടെ 24 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍