Friday, 17 July 2020

ചികിത്സക്കെത്തിയ യുവാവിന് കോവിഡ്ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയും ക്ലിനിക്കും ലാബും അടച്ചു


ബദിയടുക്ക: പനിയെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയും ക്ലിനിക്കും ലാബും അടച്ചു. ഇവിടത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയി. ബള്ളൂര്‍ പഞ്ചായത്തിലെ 18 കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. യുവാവ് കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് ബദിയടുക്കയിലെ ക്ലിനിക്കിലും തുടര്‍ന്ന് ആസ്പത്രിയിലും ചികിത്സ തേടിയിരുന്നു. പനി മൂര്‍ച്ഛിച്ചതിനാല്‍ പിന്നീട് ചെങ്കളയിലെ ആസ്പത്രിയിലും കണ്ണൂര്‍ മിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നിന്ന് സ്രവം പരിശോധനക്ക് അയച്ചതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍ അടക്കമുള്ള നാലുപേരും ക്ലിനിക്കിലെ ഡോക്ടര്‍ അടക്കം രണ്ടുപേരും ലാബിലെ മൂന്ന് പേരും ക്വാറന്റൈനില്‍ പോയത്.
Share


SHARE THIS

Author:

0 التعليقات: