കെഎസ്ആര്‍ട്ടിസി ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്, ഡിപ്പോകള്‍ അടച്ചുപൂട്ടുന്നു, പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍


തിരുവനന്തപുരം : ജോലിക്കിടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിക്കുകയും ഡിപ്പോകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. സര്‍വീസുകളുടെ എണ്ണം ആയിരത്തിന് താഴെയായി ചുരുങ്ങിയതോടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞു.

ഇതോടെ, ഡ്യൂട്ടി കിട്ടാതായതോടെ എംപാനല്‍ ജീവനക്കാരുടെ ജീവിതവും ദുരിതത്തിലായിരിക്കുകയാണ്. ആറുകോടി വരുമാനത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ നാല്‍പത്തിയെട്ട് ലക്ഷം രൂപയാണ് ലഭിക്കുന്നത്. അത്രയും രൂപയും ഡീസലടിച്ച പമ്ബുകള്‍ക്ക് കൈമാറേണ്ടിവരും. ഒരു കിലോമീറ്ററില്‍ കിട്ടിയത് 21 രൂപ. ചൊവ്വാഴ്ചയിത് 19 രൂപയായി കുറഞ്ഞു.

ആകെയുള്ള 93 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 25 എണ്ണവും അടച്ചു. ഇതില്‍ ഇരുപതും തിരുവനന്തപുരത്താണ്. ആലുവ, തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പുകളും അടച്ചു. നാലായിരത്തോളം ബസുകളുള്ള കെഎസ്ആര്‍ടിസിയുടെ വെറും 962 എണ്ണം മാത്രമാണ് തിങ്കളാഴ്ച ഓടിയത്. വരുമാനമില്ലെങ്കിലും സര്‍ക്കാര്‍ സഹായം കൃത്യമായി ലഭിക്കുന്നതിനാല്‍ സ്ഥിര ജീവനക്കാരുടെ ശമ്ബളത്തിന് തടസമുണ്ടാകില്ല. എന്നാല്‍ താല്‍ക്കാലിക ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഷെഡ്യൂളുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതോടെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലിയേ ഇല്ലാതായിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് എംപാനല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്ബളവും കൊടുക്കാനായിരുന്നു നിര്‍ദേശമെങ്കിലും ഇപ്പോള്‍ ചെയ്യുന്ന ഡ്യൂട്ടിക്ക് ശമ്ബളം കൊടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍