ലാബ് ടെക്നിഷ്യന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ; നീലേശ്വരം എന്‍കെബിഎം സഹകരണ ആശുപത്രി അടക്കാന്‍ നിര്‍ദേശം;
നിലേശ്വരം : ലാബ് ടെക്‌നീഷ്യന്റെ കോവിഡ് പരിശോധനാഫലം പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് നീലേശ്വരം എന്‍ കെ ബി എം സഹകരണാശുപത്രി അടച്ചിടാന്‍ നിര്‍ദേശം. അല്പം മുമ്പാണ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന വിവരം വന്നത്. ഇതിന് പിന്നാലെ ആശുപത്രി അടച്ചിടാനുള്ള നിര്‍ദ്ദേശം കിട്ടി. ഇതോടെ നിലവില്‍ ഇവിടെ കഴിയുന്ന മുഴുവന്‍ രോഗികളെയും ഡിസ്ചാര്‍ജ് ചെയ്യുകയാണ്. ലാബ് ടെക്‌നീഷ്യനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആശുപത്രി ജീവനക്കാരും ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നറിയുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്  ആശുപത്രി സന്ദര്‍ശിക്കും

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍