Wednesday, 1 July 2020

പാചക വാതകത്തിന്റെ വിലകൂട്ടി


ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി. വീട്ടാവശ്യത്തനുള്ള 14.2 കിലോഗ്രാം സിലണ്ടറിന്റെ വില കോഴിക്കോട്  603 രൂപയായി.
3.50 രൂപയാണ് വര്‍ധിച്ചത്.  ഡല്‍ഹിയില്‍ 594 രൂപയും
കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ചെന്നൈയില്‍ 610.50 രൂപയുമാണ് പുതുക്കിയ വില.

കഴിഞ്ഞമാസം ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. മെയ് മാസത്തില്‍ പാചകവാതകത്തിന്റെ വില 744 രൂപയില്‍നിന്ന് 581 രൂപയായി കുറഞ്ഞിരുന്നു.

SHARE THIS

Author:

0 التعليقات: