Tuesday, 7 July 2020

കടമ്പാര്‍ സ്വദേശി സൗദയില്‍ പൊള്ളലേറ്റ് മരണപെട്ടു

ദമാം :മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയായ യുവാവ് ജുബൈലില്‍ ദുരൂഹ സാഹചര്യത്തില്‍  തീ പൊള്ളലേറ്റ് മരണപെട്ടു.  ജുബൈലിലെ മാന്‍ പവര്‍ അല്‍ മജല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ കടമ്പാര്‍ മീത്തലപ്പുര ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും പരേതയായ ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകന്‍ ഉമറുല്‍ ഫാറൂഖ് (35) ആണ് മരിച്ചത്.
നാലുദിവസം മുമ്പാണ് തീപൊള്ളലേറ്റത്. സംഭവദിവസം രാവിലെ ഓഫീസിലേക്ക് പോയ ഉമര്‍ ഫാറൂഖ് എട്ടുമണിക്ക് താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നു. ഇവിടെ ഒന്നാം നിലയിലെ അടുക്കളയില്‍ വെച്ചാണ് പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് ബംഗ്ലാദേശി പൗരന്മാര്‍ക്കും പൊള്ളലേറ്റു. ഇവര്‍ ജുബൈല്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന ഉമറുല്‍ ഫാറൂഖ് ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു.


ബയാര്‍ പദവിലെ മുഹമ്മദ് ഹലീമ ദമ്പതികളുടെ മകള്‍ അനീസയാണ് ഭാര്യ. അബ്ദുല്‍ ഖാദര്‍ അജ്ശല്‍,ഫാത്വിമ അശ് വ മക്കളാണ്.

മുഹമ്മദ് ,അബ്ദുല്‍റഹ്മാന്‍ (കുവൈത്ത്), അബ്ദുല്‍ അസീസ് , ഇബ്രാഹിം , സിദ്ദീഖ് (സൗദി) ,മറിയംബി ചള്ളങ്കയം എന്നിവര്‍ സഹോദരങ്ങളാണ്.
മുഹിമ്മാത്ത് ,സഅദിയ്യ , മള്ഹര്‍ സജീവ പ്രവര്‍ത്തകന്‍ ഡി എ മുഹമ്മദ്  ചള്ളങ്കയം
സഹോദരി ഭര്‍ത്താവും കൂടിയാണ്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദി ജുബൈലില്‍ ഖബറടക്കും. 



SHARE THIS

Author:

0 التعليقات: