പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് യുവാവ് മരണപ്പെട്ടു

ബദിയടുക്ക: പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. മുണ്ട്യത്തടുക്കയ്ക്ക് സമീപത്തെ അശോക ആചാരിയാണ് മരണപ്പെട്ടത്. അടുക്ക സ്ഥല ഷിറിയ പുഴയിലെ മലങ്കരയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണതായാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍   പുത്തിഗെ അമ്പലത്തിനടുത്ത് വെച്ച് മൃതദേഹം കണ്ടുകിട്ടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍