Thursday, 30 July 2020

കരുതലും ജാഗ്രതയും പാലിച്ചാവണം ബലി പെരുന്നാള്‍ ആഘോഷം -കുമ്പോല്‍ തങ്ങള്‍

കുമ്പള: ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സമര്‍പ്പണത്തിന്റെ ഓര്‍മകളിരമ്പുന്ന ബലി പെരുന്നാള്‍ പ്രതിസന്ധികളെ ധീരതയോടെ അതിജയിക്കാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമാകട്ടെയെന്ന് സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ബലി പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു. 
  
ജീവന്റെ വിലയുള്ള കരുതല്‍ തന്നെയാണ് ഈ ദിവസവും നാം തുടരേണ്ടത്. ലോകത്ത് ലക്ഷങ്ങള്‍ കോവിഡ് മഹാമാരിയുടെ ദുരിതം അനുഭവിക്കുകയാണ്. അവര്‍ക്കായി നമ്മുടെ ആത്മാവില്‍ തട്ടിയ പ്രാര്‍ത്ഥനയുണ്ടാകണം.
  
ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും നമുക്ക് യത്‌നിക്കാം. തങ്ങള്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: