Thursday, 30 July 2020

ത്യാഗ സമര്‍പ്പണത്തിന് പ്രചോദനമാകണം ബലിപെരുന്നാള്‍ -കല്ലക്കട്ട തങ്ങള്‍

കാസര്‍കോട്: വിശുദ്ധ മക്കയിലെ വിശ്വമുസ്ലിം മഹാസംഗമത്തിന് ഐക്യദാര്‍ഢ്യവുമായി കടന്നു വന്ന ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അല്‍ ഐദറൂസി ബലിപെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.
  
തക്ബീര്‍ പ്രകീര്‍ത്തനങ്ങള്‍ എങ്ങും നിറഞ്ഞു നില്‍ക്കുമ്പോഴും സാമൂഹിക അകലം പാലിക്കാന്‍ നാം നിര്‍ബന്ധിതരാണ്. കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കണം. ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗബോധത്തിന്റെയും സാഫല്യ വേളയായായ ബലിപെരുന്നാള്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ സഹായകമാവട്ടെ. തങ്ങള്‍ ആശംസിച്ചു.
  
എസ് വൈ എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ കമ്മറ്റികളും സഅദിയ്യ, മുഹിമ്മാത്ത്, മുജമ്മഅ്, മള്ഹര്‍, മജ്മഅ്, ലത്തീഫിയ്യ, അല്‍ ബിശാറ കമ്മറ്റികളും പെരുന്നാള്‍ ആശംസ നേര്‍ന്നു.


SHARE THIS

Author:

0 التعليقات: