കാസര്‍കോട് ആദ്യ കോവിഡ് മരണം





കാസര്‍കോട് :   കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ മരണം. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനിയായ നഫീസ(74)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ പരിയാരം  മെഡിക്കല്‍ കോളേജില്‍ വേച്ഛയിരുന്നു മരിച്ചത്. പ്രമേഹമടക്കമുള്ള മറ്റു രോഗങ്ങള്‍ നഫീസക്കുണ്ടായിരുന്നു നഫീസക്ക് ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. നഫീസയുടെ മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം ഇത് വരെ വ്യക്തമായിട്ടില്ല. ഇവരെ കൂടാതെ കുടുംബത്തിലെ മറ്റ് 7 പേര്‍ക്കും കൂടി വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ 4 മക്കള്‍ക്കും 2 പേരക്കുട്ടികള്‍ക്കും ബന്ധുവായ അയല്‍വാസിക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
കാസര്‍കോട് ജില്ലയില്‍ ഇത് ആദ്യത്തെ കോവിഡ് മരണമാണ്. ജില്ലയില്‍ ഒരു മരണവുമില്ലാതെയാണ് കോവിഡിന്റെ രണ്ട് ഘട്ടങ്ങളും കടന്നുപോയത്. മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലടക്കം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെ മരണം ഉണ്ടായിരുന്നില്ല.
കര്‍ണാടക ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി.എം അബ്ദുല്‍റഹ്മാന്‍ (48) കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ ജൂലൈ 7 ന് കാസര്‍കോട്ട് വെച്ച് മരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ അബ്ദുല്‍റഹ്മാന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും കാസര്‍കോട്ട് ചികിത്സയിലില്ലാതിരുന്നതിനാല്‍ കേരളത്തിന്റെ കോവിഡ് മരണ പട്ടികയില്‍ ആ മരണം രേഖപ്പെടുത്തിയിരുന്നില്ല.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍