കൊവിഡ് 19 വാക്‌സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം വിജയകരം


പരീക്ഷണത്തിന് വിധേയരായവരില്‍ രോഗപ്രതിരോധ ശേഷി ഉയര്‍ന്നതായും ആന്റിബോഡികള്‍ കൂടുതലായും ഉത്പാദിപ്പിക്കപ്പെടുന്നതായും ഗവേഷകര്‍

ലണ്ടന്‍ : ലോകത്തെ പിടിച്ചുലയ്ക്കുന്ന കൊവിഡ 19 മഹാമാരിക്ക് എതിരായ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയകരമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ആസ്ട്രസെനേക ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന് ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് ശുഭസൂചന നല്‍കുന്നത്.

വാക്‌സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമായതായും രോഗപ്രതിരോധത്തിന്റെ സൂചനകള്‍ ലഭിച്ചതായും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. എ ഇസഡ് ഡി 1222 എന്ന് പേരിട്ട വാക്‌സിന്‍ 1077 പേരിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേയരായവരില്‍ രോഗപ്രതിരോധ ശേഷി ഉയര്‍ന്നതായും ആന്റിബോഡികള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കൊവിഡ് മഹാമാരിക്ക് എതിരെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയില്‍ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) സംയുക്തമായി വികസിപ്പിച്ച കൊവാക്‌സിന്‍ തിങ്കളാഴ്ച മനുഷ്യരിലുള്ള പരിക്ഷണം ആരംഭിച്ചിട്ടുണ്ട്. കൊവിഡ്19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഡോസ് കുത്തിവച്ചാല്‍ ശരീരത്തിന് രോഗപ്രതിരോധശക്തി വര്‍ധിക്കും എന്നാണ് ശാസ്ത്രജ്ഞജരുടെ പ്രതീക്ഷ.

ഡല്‍ഹി എയിംസ് ഉള്‍പ്പടെ പതിനൊന്ന് ആശുപത്രികളിലാണ് പരീക്ഷണം നടത്തുന്നത്. കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്റെ എത്തിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.

മൂന്ന് ഘട്ടങ്ങളിലായാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. കൊവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാകാന്‍ പത്ത് മാസം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ടമായ ചെറിയ ഗ്രൂപ്പില്‍ പരീക്ഷിക്കുന്നതിന് ഒരാഴ്ചയ സമയം വേണ്ടിവരും. രണ്ടാം ഘട്ടത്തില്‍ അധികമാളുകളില്‍ പരിക്ഷണം നടത്താന്‍ ആറുമാസം വേണം. പിന്നീട് മൂന്നാം ഘട്ടത്തില്‍ പതിനാരയിക്കണക്കിന് ആളുകളില്‍ പരീക്ഷണം നടത്താന്‍ നാല് മാസമാണ് വേണ്ടത്.

2019 ഡിസംബര്‍ അവസാനത്തോടെയാണ് ലോകത്താദ്യമായി ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. പിന്നീട് ശരവേഗത്തില്‍ കുതിച്ചുയര്‍ന്ന ഈ മഹാമാരി ഇതുവരെ 14,686,829 പേര ബാധിച്ചു.  609,835 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. രണ്ടാം സ്ഥാനത്ത് ബ്രസീലും, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യയില്‍ ഇതുവരെ 11,18,043 പേര്‍ക്ക് രോഗം ബാധിച്ചു. 27,497 പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍