ദിനേന കുതിച്ചുയര്‍ന്ന് സ്വര്‍ണം വില; ഇന്ന് പുതിയ ഉയരം കുറിച്ചു, പവന് 37,880 രൂപകോഴിക്കോട് : ദിനേന പുതിയ ഉയരം കുറിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ ഒരു പവന് 37,400 രൂപയായിരുന്നെങ്കില്‍ ഇന്നത് 480 രൂപ വര്‍ധിച്ച് 37,880 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 4735 രൂപയായി.
കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില വന്‍ കുതിപ്പ് തുടരുകയാണ്. 1280 രൂപയുടെ വര്‍ധനയാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് 36,160 രൂപയായിരുന്നു. പിന്നീട് ഇത് 35,800 രൂപയായി താഴ്‌ന്നെങ്കിലും അനുദിനം പുതിയ ഉയരം കുറിക്കുകയായിരുന്നു.

18 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2,000 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍