Tuesday, 21 July 2020

സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 36,760 രൂപ


കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് തിരുത്തി സ്വര്‍ണവില കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 36,760 രൂപയാണ് ഇന്നത്തെ വില. ഇത് സര്‍വകാല റെക്കോര്‍ഡാണ്. സ്വര്‍ണവിലയില്‍ ഇന്ന് 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രണടാഴ്ചക്കിടെ േകദേശം 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4595 രൂപയാണ്. ഒരു സമയത്ത് 35800 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.


SHARE THIS

Author:

0 التعليقات: