Wednesday, 15 July 2020

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 36,680

സ്വര്‍ണവില  സര്‍വകാല റെക്കോര്‍ഡില്‍; പവന് 36,680

കോഴിക്കോട് :സ്വര്‍ണവില ഇന്ന് വീണ്ടും പുതിയ ഉയരം തൊട്ടു. പവന് 280 രൂപ വര്‍ധിച്ച് 36,680 രൂപയാണ് ഇന്നത്തെ വില. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ 36,600 എന്ന റെക്കോര്‍ഡ് ഭേദിച്ചാണ് മഞ്ഞലോഹം പുതിയ ഉയരം കീഴടക്കിയത്. ഗ്രാമിന്റെ വില 35 രൂപ വര്‍ധിച്ച് 4,585 ആയി.

കഴിഞ്ഞ ദിവസം 120 രൂപ കുറഞ്ഞ് 36,400 ആയിരുന്നു സ്വര്‍ണവില. ഒമ്പതിന് റെക്കോര്‍ഡ് നിലവാരത്തിലെത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി വില താഴുകയായിരുന്നു. നാല് ദിവസത്തിനിടെ 200 രൂപയാണ് താഴ്ന്നത്. സ്വര്‍ണവില ഇനിയും മുന്നോട്ട് കുതിക്കുമെന്നുതന്നെയാണ് വില വര്‍ധനയിലുള്ള ഈ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായി മാറിയതാണ് മഞ്ഞലോഹത്തിന്റെ ഈ വില വര്‍ധനക്ക് കാരണം.




SHARE THIS

Author:

0 التعليقات: