സ്വപ്നയുടെയും സന്ദീപിന്റെയും എന്‍.ഐ.എ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റെയും എന്‍ഐഎയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം.

അതേസമയം പ്രതികളെ റിമാന്‍ഡ് ചെയ്ത് ഒരിടവേളയ്ക്കു ശേഷവും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎയ്ക്ക് സാധിക്കും. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിനും ഈ പ്രതികളെ ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ അവരുടെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച ഇരുവരെയും എന്‍ഐഎയുടെ കസ്റ്റഡിയില്‍ തന്നെയാണ് കോടതി വിട്ടത്. ഒരാഴ്ച്ച എന്‍ഐഎ സംഘം ഇവരെ ചോദ്യം ചെയ്തു. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇരുവരെയും തിരുവനന്തപുരത്ത് ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ സാഹചര്യത്തില്‍ എന്‍ഐഎ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കില്ലെന്നാണ് സൂചന.

അതേസമയം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്താനായി എന്‍ഐഎ കോടതിയെ കസ്റ്റംസ് ഇന്ന് സമീപിച്ചേക്കും. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ലഭിയ്ക്കുന്നതോടെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിയ്ക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. ഇതോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ റമീസിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സാമ്ബത്തിക കുറ്റക്യത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയെ കസ്റ്റംസ് ഇന്ന് വീണ്ടും സമീപിക്കും. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായാല്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിടും. ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഇന്ത്യയില്‍ എത്തിയ്ക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍