10.28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ വീട്ടമ്മ പിടിയില്‍




കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ 10.28 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വീട്ടമ്മയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മസ്‌കത്തില്‍ നിന്നും എത്തിയ കോഴിക്കോട് കുറ്റിയാടി സ്വദേശിനി(50)യില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെടുത്തത്.

സന്ദര്‍ശക വീസയില്‍ മസ്‌കത്തില്‍ പോയി സലാം എയറിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ മടങ്ങി എത്തിയതായിരുന്നു വീട്ടമ്മ. 233 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ക്കു തീരുവ അടയ്ക്കാതെ പുറത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് കസ്റ്റംസ് അറിയിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍