Tuesday, 7 July 2020

അബ്ബാസ് മായിപ്പാടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

റിയാദ്: രണ്ട് ദിവസം മുമ്പ് അസുഖം മൂലം മരണപ്പെട്ട മായിപ്പാടി മജല്‍ സ്വദേശി അബ്ബാസിന്റെ ജനാസ മറവ് ചെയ്തു.സൗദി സമയം 10.30 ഓടെ ഹോസ്പിറ്റലില്‍ നിന്നും രേഖകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം റിയാദ് എക്‌സിറ്റ് 15 അല്‍റാജ്ഹി പള്ളിയില്‍ ജനാസ നമസ്‌കാരം നടന്നു. നസീമിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

പൊതുവെ സുസ്‌മേര വദനനായിരുന്ന അബ്ബാസിന്റെ അവസാന യാത്രയും പുഞ്ചിരിയോടെയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുഹിമ്മാത്തടക്കമുള്ള സ്ഥാപനങ്ങളെ നെഞ്ചേറ്റുകയും സ്ഥാപനങ്ങളുടെയും ICF പോലെയുള്ള സംഘടനകളുടേയും എല്ലാ ആത്മീയ മജ്‌ലിസുകളിലും മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന അബ്ബാസിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിങ്ങുകയാണ് ബന്ധുക്കളും സ്ഥാപന സഹകാരികളും സംഘടനാ പ്രവര്‍ത്തകരും.

മുഹിമ്മാത്തിന്റെ റിയാദ് ഘടകം സംലടിപ്പിച്ച് വരാറുള്ള പ്രതിമാസ അഹ്ദലിയ്യ സ്വലാത്ത് മജ്‌ലിസില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ ചൊല്ലാറുള്ള തഹ്ലീല്‍ ഏറ്റെടുക്കുന്നതിലും അബ്ബാസ് മുന്‍പന്തിയിലായിരുന്നു. അത് കൊണ്ട് തന്നെ രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് തഹ്ലീലുകളാണ് അദ്ധേഹത്തിന് വേണ്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
ബന്ധുക്കളോടൊപ്പം മുഹിമ്മാത്ത് റിയാദ് കമ്മിറ്റി ഭാരവാഹികളും ഐ സി എഫ്, കെ എം സി സി പ്രവര്‍ത്തകരും മയ്യിത്ത് സംസ്‌കരണ പരിപാടികളില്‍ മുഴു സമയവും സജീവ സന്നിഹിതരായിരുന്നു.


SHARE THIS

Author:

0 التعليقات: