Tuesday, 21 July 2020

ഹജ്ജ് 2020 :മക്കയില്‍ പഴുതടച്ച സുരക്ഷ





മക്ക  :   കൊവിഡ് വ്യപനത്തിന്റെ പാശ്ചാതലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജില്‍ അനുമതി പത്രമില്ലാതെ മക്കയിലേക്കും , ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാവുന്ന പുണ്യ ഭൂമിയിലേക്കും കടക്കുന്നത് തടയാന്‍ മക്കയിലും പരിസരങ്ങളിലും 32 സുരക്ഷാ ബോര്‍ഡര്‍ പോയിന്റുകള്‍ നിലവില്‍ വന്നതായി മക്ക റീജിയണ്‍ പോലീസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഈദ് ബിന്‍ സാദ് അല്‍ഒതൈബി പറഞ്ഞു

ഈ വര്‍ഷത്തെ ഹജ്ജ് സുരക്ഷാ സന്നാഹങ്ങള്‍ വിശദീകരിക്കുന്നതിനായി മക്കയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യകരവും സുരക്ഷിതവുമായ രീതിയില്‍ ഹാജിമാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിനായി കുറ്റമറ്റ സുരക്ഷയാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.അതിനാല്‍ മക്കയിലേക്കുള്ള എല്ലാ കവാടങ്ങളും പോലീസ് നിയന്ത്രണത്തിലാണുള്ളത്






SHARE THIS

Author:

0 التعليقات: