കാസര്‍കോട് പതിനാറുകാരിക്ക് പീഡനം; അച്ഛനടക്കം നാലുപേര്‍ പിടിയില്‍കാസര്‍കോട്: കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച അച്ഛനടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേര്‍ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്ബും പോക്‌സോ കേസുണ്ട്.
പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്നും കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെയും പ്രതി ചേര്‍ത്തേക്കും. കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നു
ഇത് കുട്ടിയുടെ അമ്മാവന്‍ അറിഞ്ഞിരുന്നു. ഇയാളാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്ബില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍