സംസ്ഥാനത്ത് 20 ഹോട്ട് സ്പോട്ടുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഒഴിവാക്കി


Coronavirus Delhi Hotspots: 30 Hotspots Now In Delhi, Cases Rise ...തിരുവനന്തപുരം: സംസ്ഥാനത്ത് 20 മേഖലകളെ കൂടി ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു. പുതിയ ഹോട്ട് സ്പോട്ടുകള്‍: കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (കണ്ടെയിന്‍മെന്റ് സോണ്‍- വാര്‍ഡ് 3), തിരുവള്ളൂര്‍ (5, 6, 10 വാര്‍ഡുകള്‍), താമരശ്ശേരി (9), മുക്കം (29, 30), തൃശൂര്‍ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പൂണിത്തുറ (5), ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി (14, 15), കുമ്പടാജെ (6, 7, 9), കണ്ണൂര്‍ ജില്ലയിലെ ഏഴോം (14), പിണറായി (12), കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ (എല്ലാ വാര്‍ഡുകളും), നിലമേല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മഞ്ഞപ്ര (8), കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റി (21, 25), പാലക്കാട് ജില്ലയിലെ മറുതറോഡ് (10), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 12, 13, 18, 19) എന്നിവയെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.


ആറു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോര്‍ക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നിവയാണവ. നിലവില്‍ ആകെ 428 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍