രാജ്യത്ത് ഒറ്റ ദിനം കൊവിഡ് ബാധിച്ചത് 45,720 പേര്‍ക്ക്; രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു





ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് മൂലം മരിച്ചത്.

പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 12,38,635 പേര്‍ക്ക് ഇത്വരെ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ മരണം 29,861 ആയി. 7,82,606 പേര്‍ ഇത്വരെ രേഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.



മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും അന്ധ്രയില്‍ ആറായിരിവും തമിഴ്നാട്ടില്‍ അയ്യായിരവും കടന്നു. ആകെ രോഗികള്‍ എഴുപത്തി അയ്യായിരം കടന്ന കര്‍ണ്ണാടകയില്‍ മരണം 1500 പിന്നിട്ടു. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2000 ത്തിലേറെ കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു.




Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍