Thursday, 23 July 2020

ഏത് വെല്ലുവിളികളേയും നേരിടാന്‍ ഇന്ത്യന്‍ ആരോഗ്യരംഗം സുസജ്ജം: പ്രധാനമന്ത്രി


ന്യൂഡല്‍ഹി : രാജ്യത്തെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് വെല്ലുവിളിയെയും നേരിടാന്‍ സജ്ജമാണ് ആരോഗ്യരംഗമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഐഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെക്കാള്‍ കൂടുതല്‍ പേര്‍ ഗ്രാമങ്ങളിലായി. ആരോഗ്യ രംഗത്തും കാര്‍ഷികഊര്‍ജ്ജ മേഖലകളിലും ഇന്ത്യയില്‍ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്.



ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖല 2025 ഓടെ അരലക്ഷം കോടി ഡോളറിന്റേതാവും. ആരോഗ്യമേഖല ഓരോ വര്‍ഷവും 22 ശതമാനം വളര്‍ച്ച നേടുന്നുണ്ട്. മരുന്നുല്‍പ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യ മികച്ച സൗഹൃദം സൃഷ്ടിച്ചു. ഇന്ത്യയിലെ ഊര്‍ജ്ജ രംഗത്ത് അമേരിക്കന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്‍പെങ്ങുമില്ലാത്ത നിക്ഷേപമാണ് നടക്കുന്നത്.
മഹാമാരിക്കിടയിലും 20 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായെന്നും മോദി പറഞ്ഞു





SHARE THIS

Author:

0 التعليقات: