കൊവിഡ്: ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്ത്

ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പുതിയ കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. നിലവില്‍ 11,55,191 രോഗികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം 587 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇത് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 7.2 ലക്ഷം ആളുകള്‍ രോഗമുക്തി നേടിയതെന്ന് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഇത് വരെ 28,048 പേരാണ് രോഗം വന്ന് മരിച്ചത്.അതേസമയം, ലോകത്ത് കൊവിഡ് പ്രതിദിന വര്‍ധനവില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്ത്. ആഗസ്റ്റ് രണ്ടാമത്തെ ആഴ്ച ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് സൂചന. മൂന്ന് ദിവസത്തില്‍ ഒരു ലക്ഷം പുതിയ രോഗികള്‍ എന്ന തരത്തിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന.

അതേസമയം, ഓക്സോഫോര്‍ഡ് യുനിവേഴ്സിറ്റി വികസിപ്പിച്ച കൊറോണ വാക്സിന്‍ അസ്ട്രാസെനക്കെ നിരവധി രോഗികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്സ്ഫോര്‍ഡിനെ പ്രശംസിച്ച ഇന്ത്യ അധികം വൈകാതെ ഈ പരീക്ഷണം ഇന്ത്യയില്‍ നടത്തുമെന്നും അറിയിച്ചു.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍