കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 85 പേര്‍ക്ക്

കാസര്‍കോട്: കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുന്ന സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികള്‍ ആയിരം കടന്നു. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ ഇന്ന് 101 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് അതില്‍ 85 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.  ഇതുവരെ സംസ്ഥാനത്ത് 15032 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും  മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍