മുട്ടത്തൊടി സ്വദേശിക്ക് കേന്ദ്ര സര്‍വകലാശാല ഡോക്ടറേറ്റ്

കാസറഗോഡ് : മുട്ടത്തോടി, ഹിദായത് നഗര്‍ സ്വദേശി അഹമ്മദ് കബീര്‍ എം ന് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു . സാമ്പത്തിക ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ്.  കേന്ദ്ര സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. പി അബ്ദുല്‍ കരീം
ന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 

ഇന്ത്യക്ക് അകത്തും പുറത്തും നടന്ന വിവിധ അന്താരാഷ്ട്ര കോണ്‍ഫെറെന്‍സു കളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിചിട്ടുണ്ട്. നയമാര്‍മൂല തന്‍ബീഹ് സ്‌കൂളില്‍ നിന്ന് എസ് എസ് ല്‍ സിയും പ്ലസ് ടു വും പൂര്‍ത്തിയാക്കി. ഗവണ്മെന്റ് കോളേജില്‍ നിന്ന് ബിരുദം നേടി കേന്ദ്ര സര്‍വകലാശാല യില്‍ നിന്ന് എം എ യും, എംഫിലും, കരസ്ഥമാക്കി. മികച്ച സന്നദ്ധ സേവകനുള്ള എന്‍ എസ് എസ് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയാണ് ഡോ കബീര്‍ മുട്ടത്തൊടി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍