Saturday, 25 July 2020

കാസറഗോഡ് കസബയില്‍ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിക്കായുള്ള തെരച്ചില്‍ ഇന്നും തുടരും



കാസര്‍കോട്: കസബയില്‍ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. കോസ്റ്റല്‍ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് കടലില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസത്തെ ശ്രമവും വിഫലമായിരുന്നു. മഞ്ചേശ്വരമുള്‍പ്പെടെയുള്ള മേഖലകളില്‍ കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കടലില്‍ ശക്തിയായ തിരമാലകള്‍ ഉള്ളതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്ന പോക്‌സോ കേസ് പ്രതിയായ കുട്‌ലു സ്വദേശി മഹേഷ് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയത്. ഇയാളെ കണ്ടെത്താനാകാത്തത് പൊലീസില്‍ തലവേദന സൃഷ്ടിക്കുകയാണ്.


SHARE THIS

Author:

0 التعليقات: