മൊഗ്രാല്‍ സ്വദേശിയെ അടിച്ചുവീഴ്ത്തി 58,000 രൂപ കവര്‍ന്നു; അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു


മൊഗ്രാല്‍ സ്വദേശിയെ അടിച്ചുവീഴ്ത്തി 58,000 രൂപ കവര്‍ന്നു; അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു
സീതാംഗോളി(ംംം.സമമെൃമഴീറശോല.െരീാ 30.07.2020): മൊഗ്രാല്‍ സ്വദേശിയെ വിളിച്ചു വരുത്തി അ  ടിച്ചുവീഴ്ത്തിയതിന് ശേഷം 58,000 രൂപയും മൊബൈല്‍ഫോ ണും കവര്‍ന്നതായി പരാതി.മൊഗ്രാലിലെ ആരിഫിനെ(32) പരിക്കുകളോടെ കാസര്‍കോടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റിയാസ് എന്നയാള്‍ക്കും മറ്റുനാല് പേര്‍ക്കുമെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു. 24 ന് രാത്രി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആരിഫിനെ റിയാസ് വിളിച്ചിരുന്നുവത്രെ. ബൈക്കില്‍ മുഗു റോഡില്‍ എത്തിയപ്പോള്‍ അഞ്ചംഗ സംഘം ഇരുമ്പുവടികൊണ്ട് തലക്കും കാലിലും അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈല്‍ഫോണും കവര്‍ന്ന ശേഷം ആരിഫിനെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് ആരിഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍