കാസര്‍കോട്ട് കടലാക്രമണം രൂക്ഷം; തെങ്ങുകള്‍ കടലെടുത്തു; നിരവധി വീടുകള്‍ ഭീഷണിയില്‍; ആളുകള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശംഉപ്പള:  കാസര്‍കോട്ട് കടലാക്രമണം രൂക്ഷം. തെങ്ങുകള്‍ കടലെടുക്കുകയും ചെയ്തു. നിരവധി വീടുകള്‍ ഭീഷണിയിലാണ്. ആളുകള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപ്പള മൂസോടിയിലാണ് ഏറ്റവും കൂടുതല്‍ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

നിരവധി തെങ്ങുകളും മരങ്ങളും കാര്‍ഷിക വിളകളും കടലെടുത്ത് കഴിഞ്ഞു. മൂസോടിയിലെ അബ്ദുല്ലയുടെ വീടിന്റെ തറഭാഗം വരെ വെള്ളം എത്തി. ഈ വീട് ഏത് സമയത്തും തകരുമെന്ന സ്ഥിതിയാണ്. തൊട്ടടുത്ത ആള്‍ താമസമില്ലാത്ത രണ്ട് വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്.

കടലാക്രമണ ഭീഷണിയുള്ള വീടുകളില്‍ നിന്നും ആളുകളോട് മാറി താമസിക്കാന്‍ സ്ഥലത്തെത്തിയ കുമ്പള കോസ്റ്റല്‍ പോലീസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ഈ പ്രദേശത്ത് കടല്‍ഭിത്തിയിലാത്തതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമായിട്ടും ഒരു പരിഹാര നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.

വലിയപറമ്പ്, തൈക്കടപ്പുറം, പള്ളിക്കര, അജാനൂര്‍ കടപ്പുറം, തൃക്കണ്ണാട്, ഉദുമ കോടി കടപ്പുറം, ചെമ്പരിക്ക, ചേരങ്കൈ കടപ്പുറം എന്നിവിടങ്ങളിലും കടലാക്രമണം പതിവാണ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍