കേരളത്തിലെ ഏറ്റവും പ്രായമേറിയ മുത്തച്ഛന്‍ 119ാം വയസില്‍ വിടവാങ്ങികൊല്ലം: കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന വിശേഷണമുള്ള കേശവന്‍ ആശാന്‍ അന്തരിച്ചു . 119 വയസായിരുന്നു . അദ്ദേഹത്തിന്റെ ആധാര്‍ രേഖപ്രകാരം അദ്ദേഹം ജനിച്ചത് 1901 ജനുവരി ഒന്നാം തിയ്യതി ആണ്. പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ നാരായണസദനത്തില്‍ കേശവന്‍ നായര്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്. നാട്ടുകാരുടെ പ്രിയ കേശവനാശാന്‍ ആയിരങ്ങളെ അക്ഷരം പഠിപ്പിച്ചിട്ടുണ്ട് 80 വയസ്സുകാരിയായ നാലാമത്തെ മകള്‍ ശാന്തമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.


ഈ പ്രായത്തിലും കാഴ്ച കുറവും സ്വല്‍പ്പം കേള്‍വി കുറവും ഉണ്ടായിരുന്നെങ്കിലും ഓര്‍മകള്‍ക്ക് വാര്‍ദ്ധക്യം ബാധിച്ചതേ ഇല്ല. 90 ലെ വെള്ളപ്പൊക്കവും ഗാന്ധിജിയെക്കാണാന്‍ പോയതും ചര്‍ക്കയില്‍ നൂല്‍ നൂറ്റ് വിറ്റതുമെല്ലാം അദ്ദേഹത്തിന്റെ നല്ല ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കള്‍: പരേതനായ വാസുദേവന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ശാന്തമ്മ, ശാരദ. മരുമക്കള്‍: ഭവാനിയമ്മ, പങ്കജാക്ഷിയമ്മ, ശ്രീകുമാരി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍