ഉദയഗിരി കോവിഡ് സെന്ററിലേക്ക് പഴവര്‍ഗങ്ങള്‍ നല്‍കി കേരള മുസ്ലിം ജമാഅത്ത്

കാസറഗോഡ്: ഉദയഗിരി വനിതാ ഹോസ്റ്റല്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുള്ളവര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് സോണ്‍ കമ്മിറ്റി പഴ വര്‍ഗങ്ങള്‍ നല്‍കി. വിവിധ സോണുകളിലുള്ള ട്രീറ്റ്മെന്റ് സെന്ററിലേക്ക് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നീ സംഘടനകള്‍ നല്‍കുന്ന ഭക്ഷ്യ വിതരണത്തിന്റെ ഭാഗമായാണ് പഴവര്‍ഗങ്ങള്‍ നല്‍കിയത്. ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഓഫീസ് ഇന്‍ചാര്‍ജ് അരുണ്‍ കുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ടിപ്പു നഗര്‍, ഫിനാന്‍സ് സെക്രട്ടറി ഖാദര്‍ ഹാജി ചേരൂര്‍, മധൂര്‍ സര്‍ക്കിള്‍ പ്രസിഡണ്ട് എ എം മഹമൂദ് മുട്ടത്തോടി, എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സുന്നീ സെന്റര്‍ മസ്ജിദ് പ്രസിഡണ്ട് ജബ്ബാര്‍ ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍