സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്ന് സിപിഎം; പ്രാദേശികമായി നടപ്പാക്കണംകൊവിഡ് വ്യാപനം കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കണമോയെന്ന ആലോചനയിലാണ് സര്‍ക്കാര്‍. എന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് സിപിഎം വിലയിരുത്തുന്നു. ലോക്ക് ഡൗണ്‍ ജനജീവിതം നിശ്ചലമാക്കാനേ സാധിക്കൂവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുതത്ി


കേരളം ഒന്നാകെ അടച്ചിടുന്നതിന് പകരം പ്രാദേശികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി നിയന്ത്രമം ശക്തമാക്കുകയാണ് വേണ്ടതെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അല്‍പ്പ സമയത്തിനകം സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സിപിഎം നിലപാട് സ്വീകരിച്ചത്.

തുടര്‍ച്ചയായ രണ്ട് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയ്ക്കും ഇതിനോട് യോജിപ്പാണുള്ളത്. അതേസമയം ലോക്ക് ഡൗണ്‍ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.

പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം യോഗത്തില്‍ സ്വീകരിക്കും. സര്‍വകക്ഷി യോഗത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍