നിയമസഭാ സമ്മേളനം മാറ്റി; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ 27ന് പ്രത്യേക മന്ത്രിസഭായോഗം
തിരുവനന്തപുരം: ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവക്കാന്‍ ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. പകരം 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്ത് സമ്ബൂര്‍ണ്ണലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കം സുപ്രധാന നടപടികള്‍ മന്ത്രിസഭായോഗത്തിന്റെ ചര്‍ച്ചക്ക് വരും .

ധനകാര്യ ബില്ല് പാസാക്കുന്നതിനായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്. നിയമസഭ സമ്മേളിച്ച് ബില്ല് പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആക്ഷേപം അടക്കം ശക്തമായിരിക്കെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച ചെയ്തിരുന്നു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍