മുന്ന് ജില്ലകളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത


തിരുവനന്തപുരം :സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് മുന്‍കരുതല്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലാക്ക് സാധ്യതയുണ്ടെന്നും ഇതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സാധ്യതയുള്ള മേഖലകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍