Tuesday, 28 July 2020

രാത്രി വനിതാ എസ് ഐയെയും കൂടെക്കൂട്ടി പൊലീസുകാരന്‍ കട്ടത് വിലകൂടിയ ചെടിച്ചട്ടി, സി സി ടി വി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി വീട്ടുകാര്‍



തിരുവനന്തപുരം: വിലകൂടിയ ചെടിച്ചട്ടി കാണാതായതില്‍ വീട്ടുകാര്‍ സി സി ടി വി ദൃശ്യങ്ങളെടുത്ത് പരിശോധന നടത്തിയപ്പോള്‍ ഞെട്ടി. പുലര്‍ച്ചെ വനിതാ എസ് ഐയ്‌ക്കൊപ്പം പൊലീസുകാരന്‍ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലില്‍ നിന്നും ചെടിച്ചട്ടി മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് വീട്ടുകാര്‍ കണ്ടത്. സമീപത്തെ ക്ഷേത്രത്തിന്റെ സി സി ടി വി ക്യാമറയാണ് പരിശോധിച്ചത്.

ചെമ്ബഴന്തിക്കു സമീപമാണ് സംഭവം നടന്നത്. എസ് ഐ തൊട്ടടുത്തിരിക്കുമ്‌ബോള്‍ ജീപ്പ് നിര്‍ത്തി ഇറങ്ങിയ െ്രെഡവറായ പൊലീസുകാരന്‍ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നു. 16നു പുലര്‍ച്ചെ 4.50 നു നടന്ന മോഷണം പക്ഷേ ഇതുവരെ കേസായിട്ടില്ല.

കള്ളന്‍ പൊലീസായതുകൊണ്ടും മോഷണ മുതല്‍ ചെടിമാത്രമായതുകൊണ്ടും ഉടമ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നാണ് വിവരം. ക്യാമറയില്‍ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.






SHARE THIS

Author:

0 التعليقات: