Tuesday, 21 July 2020

2020 ലെ കെവിഎസ് ക്ലാസ്സ് ഒന്നിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു




ന്യൂഡല്‍ഹി : ഒന്നാം ക്ലാസ്സിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ഫോം കേന്ദ്രിയ വിദ്യാലയ സങ്തന്‍ (കെവിഎസ് ) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കെവിഎസ് സ്‌കൂളുകളില്‍ കുട്ടികളെ ഒന്നാം ക്ലാസിലേക്കു ചേര്‍ക്കാന്‍ താല്പര്യം ഉള്ള മാതാപിതാക്കള്‍ കെവിഎസ് ഔദ്യോഗിക വെബ്‌സൈറ്റായ https://kvsonlineadmission.kvs.gov.in/ ല്‍ ഓണ്‍ലൈന്‍ ആയി അഡ്മിഷന്‍ ഫോം പൂരിപ്പിച്ചു രെജിസ്‌ട്രെഷന്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കണം.

2020-21 അദ്ധ്യായായന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ലിങ്ക് എക്‌സ്‌ക്ലൂസീവ് ആയി വെബ്സൈറ്റിയില്‍ രേഖപെടുത്തിയിട്ട് ഉണ്ട്. കെവിഎസ് ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലിക്കേഷനിലും അപ്ലിക്കേഷന്‍ ഫോം ലഭ്യമാണ്. അതെ സമയം രണ്ടാം ക്ലാസ്സിലേക്കുള്ള അപ്ലിക്കേഷന്‍, ഒഴിവുകള്‍ ഉള്ള പക്ഷം 20.7.2020 രാവിലെ 8 മണി മുതല്‍ 25.7.2020 വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. രണ്ടാം കാസ്സിനും അതിന് മുകളിലേക്കുമുള്ള ക്ലാസ്സുകളുടെ അഡ്മിഷന്‍ പ്രക്രിയ ഓണ്‍ലൈന്‍ ആയിരിക്കില്ല. ജൂലൈ 17 നു ഇത് സംബന്ധിച്ച വിശദമായ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ്സിലേക്കുള്ള അഡ്മിഷന്‍ സമര്‍പ്പിക്കാന്‍ 20.7.2020 രാവിലെ 10 മണി മുതല്‍ ഓഗസ്റ്റ് 7 2020 വൈകിട്ട് 7 മണി വരെയാണ് സമയം.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ നേരിട്ട് കെവിഎസ് സന്ദര്‍ശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത ശേഷം സ്‌കാന്‍ ചെയ്തു ബന്ധപ്പെട്ട അതതു കെവി കളിലേക്കും ഇമെയില്‍ വഴി മാത്രം അയക്കാന്‍ ആണ് നിര്‍ദേശം. തിരഞ്ഞെടുക്കപെട്ടവരുടെയും സാധ്യത ലിസ്റ്റില്‍ ഉള്ളവരുടെയും റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 11 നു കെവി യുടെ ഔദ്യോഗിക വെബ്സൈറ്റിയില്‍ പ്രസിധീകരിക്കും. ഒന്നാമത്തെ അലോട്‌മെന്റിനു ശേഷം സീറ്റ് ഒഴിവ് ഉണ്ടെകില്‍ രണ്ടാമത് റാങ്ക്‌ലിസ്‌റ് പ്രസിധീകരിക്കും. തുടര്‍ന്നുള്ള ഒഴിവുകള്‍ ഓഗസ്റ്റ് 26 നും പ്രസിദീകരിക്കും. ഓഗസ്റ്റ് അവസാനത്തോടെ ഫൈനല്‍ ലിസ്റ്റും പ്രസിദ്ധീകരിക്കും.


SHARE THIS

Author:

0 التعليقات: