Saturday, 25 July 2020

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം; നിയന്ത്രണം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് തീരുമാനമെടുത്തത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്നും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാ മതിയെന്നുമുള്ള രണ്ട് വിദഗ്ധാഭിപ്രായങ്ങളാണ് സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയായത്.

സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ നാം പോകേണ്ടതില്ല. അത് വിഷമകരമായ സാഹചര്യമാണ് ഉണ്ടാക്കുക. എന്നാല്‍ ക്ലസ്റ്ററുകളില്‍ കൂടുതലായി കടുത്ത നടപടികള്‍ സ്വീകരിക്കുന്നതാവും നന്നാവുക. യോഗം അവസാനിക്കുമ്പോഴും അതേ നിലപാട് തന്നെ തുടര്‍ന്നു. സര്‍ക്കാരിന് അതേപ്പറ്റി കൃത്യമായ ധാരണയും ഉണ്ട്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് തീരുമാനം. അതിനര്‍ത്ഥം ഒരുകാലത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നല്ല. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ അത് ആലോചിക്കും. ഈ ആഴ്ച എന്തായാലും ഉണ്ടാവില്ല. മുഖ്യമന്ത്രി പറഞ്ഞു.


SHARE THIS

Author:

0 التعليقات: