ജലജീവന്‍ മിഷന്‍ വഴി 21 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും: മുഖ്യമന്ത്രിതിരുവനന്തപുരം : ഈ വര്‍ഷം 21 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജീവന്‍ മിഷന്‍ വഴിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഈ സംയുക്ത പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിലൂടെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കാന്‍ കഴിയും. സംസ്ഥാനത്ത് 67,40,000 ഗ്രാമീണ വീടുകള്‍ ഉണ്ട്. ഇതില്‍ 18,30,000 വീടുകള്‍ക്ക് ശുദ്ധജല കണക്ഷനുണ്ട്. ബാക്കിയുളള 49,11,000 വീടുകളില്‍ 2024ഓടുകൂടി കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ജലജീവന്‍ മിഷന്റെ ലക്ഷ്യം.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകള്‍ക്കുമായി ദീര്‍ഘകാല കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കി വരികയാണ്. പഞ്ചായത്ത് തലത്തിലാണ് പദ്ധതി നിര്‍വഹണം. ഗ്രാമ പഞ്ചായത്തും ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയുമാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുക. ലൈഫ് മിഷന്‍ മാതൃകയില്‍ എം എല്‍ എ ഫണ്ട് പദ്ധതിക്കായി ചെലവഴിക്കാനുള്ള സംവിധാനവുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍