ആറ് ദിവസത്തിനുള്ളില്‍ 18 ജീവനക്കാര്‍ക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍തിരുവനന്തപുരം : ആറ് ദിവസത്തിനുള്ളില്‍ 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കൊവിഡ് ഡ്യൂട്ടി എടുക്കാത്തവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയിലെ 150 ജീവനക്കാര്‍ നിരീക്ഷണത്തിലുമാണ്. ആശുപത്രിയില്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ജീവനക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരിലേക്കും രോഗം പകരുന്ന സാഹചര്യമാണുള്ളതെന്ന് നഴ്സുമാരുടെ സംഘടനയായ കെ ജി എന്‍ യു പറഞ്ഞു.

തിരുവനന്തപുരത്ത് കൊവിഡ് സാമൂഹിക വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റാച്യു ജംഗ്ഷന്‍, പേട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളില്‍ വ്യാപനം രൂക്ഷമാണ്. ഇന്നലെ മാത്രം 151 പേരാണ് ഇവിടെ രോഗബാധിതരായത്. ജില്ലയിലെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നിട്ടുണ്ട്. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് മൂന്ന് മേഖലകളായി തിരിച്ച് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍