Wednesday, 22 July 2020

കോവിഡ്-19- മാതൃകയായി മുഹിമ്മാത്ത്

പുത്തിഗെ:   വിദ്യാനഗര്‍ പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്  കട്ടില്‍ നല്‍കി വീണ്ടും മാതൃകയാവുകയാണ് മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യൂക്കേഷന്‍ സെന്റര്‍. കോവിഡ് -19 സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാറിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച സ്ഥാപനമാണ് മുഹിമ്മാത്ത്. വിദേശത്തുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സ്ഥാപനങ്ങള്‍ വിട്ടു നല്‍കുമെന്ന് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിക്കുകയും പുത്തിഗെ പഞ്ചായത്തിന്റെ ഇന്‍സ്റ്റിറ്റൂഷ്യനല്‍ ക്വാറന്റൈനായി മുഹിമ്മാത്ത് മാറുകയും ചെയ്തു.  സ്ഥാപനത്തിന്റെ സന്നദ്ദ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ മുഹിമ്മാത്തിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ വികസന രംഗത്തെ പുതിയ കാല് വെപ്പായിരുന്നു.

സാമൂഹ്യ വ്യാപനം കാരണം സര്‍ക്കാര്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അഞ്ഞൂറോളം കട്ടിലുകളാണ് സ്ഥാപനം നല്‍കിയത്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മുഹിമ്മാത്തില്‍ അയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിച്ച് വരുന്നുണ്ട്. 


SHARE THIS

Author:

0 التعليقات: