ബി ജെ പിയില്‍ ചേരാന്‍ സച്ചിന്‍ പൈലറ്റ് 35 കോടി വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എം എല്‍ എ
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാറില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ സച്ചിന്‍ പൈലറ്റിനെതിരേ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് എം എല്‍ എ. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചാല്‍ 35 കോടി നല്‍കാമെന്ന് സച്ചിന്‍ പൈലറ്റ് വാഗ്ദാനം നല്‍കിയതായാണ് കോണ്‍ഗ്രസ് എം എല്‍ എ ഗിരിരാജ് സിംഗ് മലിംഗ ആരോപണം ഉന്നയിച്ചത്.
എന്നാല്‍ താന്‍ പൈലറ്റിന്റെ വാഗ്ദാനം നിരസിച്ചതായും ഇത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഗെഹ്ലോട്ടിനെതിരേ പ്രവര്‍ത്തിക്കാനാണ് പൈലറ്റ് തനിക്ക് 35 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. പൈലറ്റിന്റെ വസതിയില്‍ നടന്ന ചടങ്ങിലാണ് വാഗ്ദാനം ചെയ്തത്. ഇതേ വാഗ്ദാനവുമായി ഡിസംബറിലും തന്നെ സമീപിച്ചിരുന്നു. താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും മലിംഗ കൂട്ടിചേര്‍ത്തു.
ബി എസ് പി എം എല്‍ എയായിരുന്ന മലിംഗ 2009ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2013ല്‍ ബാരിയില്‍ നിന്നും 2018ല്‍ ധോലാപൂരില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ഇദ്ദേഹം നിയമസഭയിലെത്തി. മുന്‍ മുഖ്യമന്ത്രി വസുന്ധരാജ സിന്ധ്യയുടെ കോട്ടയായിരുന്നു ധോലാപൂര്‍.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍