ചങ്കുറപ്പുള്ള മുഖ്യമന്ത്രി സംഘടിതാക്രമണത്തെ നെഞ്ച് വിരിച്ച് നേരിടുന്നു: ഗീവര്‍ഗീസ് മാര്‍കൂറിലോസ്

ചങ്കുറപ്പുള്ള മുഖ്യമന്ത്രി സംഘടിതാക്രമണത്തെ നെഞ്ച് വിരിച്ച് നേരിടുന്നു: ഗീവര്‍ഗീസ് മാര്‍കൂറിലോസ്

വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ച് വിരിച്ചും ശിരസ്സ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് നേരിടുന്നതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ?ഗീവര്‍?ഗീസ് മാര്‍കൂറിലോസ്. സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

വിവാദ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്ബില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്. തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. അന്വേഷണവും നിയമവും ആ വഴിക്ക് നീങ്ങട്ടെ. നമുക്ക് കോവിഡും വെള്ളപ്പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്താം. ഇടത് സര്‍ക്കാരിനെ തകര്‍ക്കാന്‍ ആര്‍ക്കും ശ്രമം നടത്താം. പക്ഷേ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ അതൊക്കെ വൃഥാവിലാകുമെന്നും ഗീവര്‍ഗീസ് മാര്‍കൂറിലോസ് മുന്നറിയിപ്പ് നല്‍കി.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍