എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു

മുനിയൂര്‍ : കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് മുനിയൂര്‍ യുണിറ്റ് യൂണിറ്റ് പരിധിയില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു.
എസ് വൈ എസ് പ്രസിഡന്റ് അഷ്‌റഫ് മുനിയൂറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് എസ് എഫ് സര്‍ക്കിള്‍ പ്രസിഡന്റ് ഷഫീഖ് ഹിമമി ഉല്‍ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ യു എം സെക്രട്ടറി മൊയ്തീന്‍ കെ എ ,എസ് എസ് എഫ് സര്‍ക്കിള്‍ മഴവില്‍ സെക്രട്ടറി ഉവൈസ് എം കെ വിജയി കള്‍ക്കുള്ള മൊമെന്റോ കൈമാറി.
എസ് വൈ എസ് സെക്രട്ടറി ഷകീല്‍ യു.എം സ്വാഗതവും എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി ഫിര്‍ദൗസ് എം നന്ദിയും പറഞ്ഞു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍