ജോലി ചെയ്യുന്നതിനിടെ ഖനിയില്‍ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് 50 ലക്ഷം രൂപ വിലവരുന്ന അമൂല്യവജ്രം

ഭോപ്പാല്‍: ജോലി ചെയ്യുന്നതിനിടെ 35കാരനായ തൊഴിലാളിക്ക് ലഭിച്ചത് 50 ലക്ഷം രൂപ വിലവരുന്ന അമൂല്യവജ്രം. മധ്യപ്രദേശ് പന്ന ജില്ലയില്‍ റാണിപൂര്‍ പ്രദേശത്തെ ഖനിയില്‍ നിന്നാണ് വജ്രം ലഭിച്ചത്. നിലവില്‍ വജ്രം പ്രാദേശിക ഡയമണ്ട് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആനന്ദിലാല്‍ കുഷ് വാഹ എന്ന വ്യക്തി പാട്ടത്തിനെടുത്ത് ഖനി നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് 16,69 കാരറ്റ് വജ്രം ലഭിച്ചത്. വജ്രം ലേലത്തിന് വെക്കും. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ 11 ശതമാനം നികുതിയിലേക്ക് അടച്ചതിനുശേഷം ബാക്കി വരുന്ന തുക തൊഴിലാളിക്ക് കൈമാറുമെന്ന് ഡയമണ്ട് ഓഫീസര്‍ ആര്‍ കെ പാണ്ഡ്യ പറഞ്ഞു.


ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുശ് വാഹക്ക് ഇതേ സ്ഥലത്തുനിന്ന് മറ്റൊരു വജ്രം ലഭിച്ചിരുന്നു. അത് 10.69 കാരറ്റ് വജ്രമായിരുന്നു. ലോക് ഡൗണിന് ശേഷം ഖനികളിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ശേഷം ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വജ്രത്തിന് ഇനിയും വില നിശ്ചയിച്ചിട്ടില്ലെങ്കിലും അതിന്റെ ഗുണനിലവാരം ഉടിസ്ഥാനമാക്കി 50 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍