ഹാദി അക്കാദമിയില്‍ പഠനാരംഭം കുറിച്ചു

കാഞങ്ങാട് പ്രദേശത്തെ പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ ചിരകാലാഭിലാകശമായ മത ഭൗതിക കലാ ലയമെന്ന സ്വപ്നം സാക്ഷാല്‍കരിച്ച് മാണിക്കോത്ത് ആസ്ഥാനമായി വൈഞ്ഞാനിക സംരംഭത്തിന്റെ പ്രദമ സ്ഥാപനം ദഅവാ കോളേജ് പഠനാരംഭം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുള്ള മുസല്യാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹാദി അക്കാദമി ചെയര്‍മാന്‍ സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങള്‍ സഅദി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ സി ഹുസൈന്‍ സഅദി കേസി റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുല്‍ ലതീഫ് സഅദി കൊട്ടില ശരീഫ് സഅദി മാവിലാടം ആബിദ് സഅദി ഇബ്രാഹിം സഅദി ജലീല്‍ സഖാഫി യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി മദനി, അബ്ദുല്‍ ഹമീദ് ഹമീദ് മൗലവി, കൊളവയല്‍ സത്താര്‍ പഴയ കടപ്പുറം, പ്രസംഗിച്ചു.

രിഫാഇ അബ്ദുല്‍ ഖാദര്‍ ഹാജി സ്വാഗതവും റഊഫ് മാണിക്കോത്ത് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍